Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coastal Waters

Thrissur

തീ​ര​ക്ക​​ട​ലി​ൽ രാ​ത്രി​കാ​ല ക​ര​വ​ലി ന​ട​ത്തി​യ മൂ​ന്നു​ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി പി​ഴചു​മ​ത്തി  

അ​ഴി​ക്കോ​ട്: കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ടു ചേ​ർ​ന്ന് നി​രോ​ധി​ത മീ​ൻ​പി​ടി​ത്ത രീ​തി​യാ​യ രാ​ത്രി​കാ​ല ക​ര​വ​ലി ന​ട​ത്തി​യ മൂ​ന്നു ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കോ​സ്റ്റ​ൽ​സം​ഘം പി​ടി​കൂ​ടി. തീ​ര​ക്ക​ട​ലി​ൽ അ​ഴി​ക്കോ​ട് ലൈ​റ്റ് ഹൗ​സി​നു വ​ട​ക്കുപ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത​മാ​യി രാ​ത്രി​കാ​ല ക​ര​വ​ലി ന​ട​ത്തി​യ ബോ​ട്ടു​ക​ളാ​ണ് പി​ടി കൂ​ടി​യ​ത്.

തീ​ര​ത്തു​നി​ന്ന് 20 മീ​റ്റ​ർ ആ​ഴ പ​രി​ധി​യി​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​വൂ​വെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ടു​ചേ​ർ​ന്ന് ട്രോ​ളിം​ഗ് ന​ട​ത്തി​യ മൂ​ന്നു ബോ​ട്ടു​ക​ളാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു ത്ത​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മു​ന​മ്പം, പ​ള്ളി​പ്പു​റം, നി​ധീ​ഷ്, മോ​ഹ​ൻ​ലാ​ൽ, ലൈ​ജു എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ്ഗ​ർ, മു​ദ്ര, വ​ച​നം നാ​ല് എ​ന്നീ മൂ​ന്നു ബോ​ട്ടു ക​ളാ​ണ് മി​ന്ന​ൽ കോ​ന്പിം​ഗി​ൽ സം​യു​ക്ത സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.

ബോ​ട്ടി​ലു​ണ്ടാ യി​രു​ന്ന മ​ത്സ്യം അ​ഴീ​ക്കോ​ട് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ പ​ര​സ്യ​ലേ​ലം ചെ​യ്ത്‌ ല​ഭി​ച്ച 88,600 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ര​ണ്ടു ബോ​ട്ടു​ക​ൾ​ക്ക് 2.5 ല​ക്ഷം രൂ​പ വീ​ത​വും എ​യ്ഗ​ർ എ​ന്ന ബോ​ട്ടി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും വീ​ത​വും ആ​കെ 10 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

എ​യ്ഗ​ർ എ​ന്ന ബോ​ട്ട് സ​മാ​ന​മാ​യ കു​റ്റം ആ​വ​ർ​ത്തി​ച്ച​തി​നാ​ലാ​ണ് ഇ​ര​ട്ടി പി​ഴ ചു​മ​ത്തി​യ​ത്.കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ‌​നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ടു​ചേ​ർ​ന്ന് രാ​ത്രി​കാ​ല ക​ര​വ​ലി മീ​ൻ​പി​ടി​ത്തം ന​ട​ത്തി​യ​തി​നും ക​ണ്ണി വ​ലി​പ്പം കു​റ​ഞ്ഞ വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നും ട്രോ​ള​റു​ക​ൾ​ക്ക് നി​രോ​ധ​ന​മു​ള്ള 20 മീ​റ്റ​റി​ൽ കു​റ​ഞ്ഞ ആ​ഴ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ മീ​ൻ​പി​ടി​ത്തം ന​ട​ത്തി​യ​തി​നു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ കെ.​പി. ഗ്രേ​സി യു​ടെ​യും അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ര​മേ​ഷി​ന്‍റെ​യും നേ​തൃ ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക രാ​ത്രി​കാ​ല കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

നാ​ട്ടി​ക ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​ശ്വി​ൻ​രാ​ജ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ്് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ൻ . പ്ര​ശാ​ന്ത്കു​മാ​ർ, വി.​എം. ഷൈ​ബു, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, അ​സി. ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സം​നാ ഗോ​പ​ൻ, അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ എ​എ​സ്‌​ഐ എം. ​ആ​ർ. സ​ജീ​വ​ൻ, സ്രാ​ങ്ക് ജി​ൻ​സ​ൺ, ലാ​സ്ക​ർ ജ​വാ​ബ്, റെ​സ്‌​ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഷി​ഹാ​ബ്, കൃ​ഷ്ണ​പ്ര​സാ​ദ്, വ​ർ​ഗീ​സ്, ജി​ഫി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ത്.

ര​ണ്ടാം‌​ത​വ​ണ സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ബോ​ട്ടു​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​മെ​ന്നും അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന യാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ ക​രി​ക്കു​മെ​ന്നും ജി​ല്ലാ ഷി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​സി. സീ​മ അ​റി​യി​ച്ചു.

Latest News

Up